മസ്കത്ത്: വാഗ്ദാനം ചെയ്ത സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാത്തതിനെ തുടർന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട് ശാഖകൾ ഉപഭോക്തൃസംരക്ഷണ അതോറിറ്റി അടച്ചുപൂട്ടി. ജഅലൻ ബനി ബു അലി, ജഅലാൻ ബാനി ബു ഹസ്സൻ എന്നീ വിലായത്തിലെ ശാഖകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുതാര്യത, വിശ്വാസ്യത എന്നിവ പാലിച്ചിട്ടില്ലെന്നും സമ്മതിച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിൽ രണ്ട് ശാഖകളും പരാജയപ്പെട്ടതായും കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് സി.പി.എ അറിയിച്ചു.