കുവൈറ്റ്: ഹജ്ജ് നിർവഹിക്കുന്നതിന് തീർത്ഥാടകരെ വഹിച്ചുകൊണ്ട് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങൾ ജൂൺ 23 വെള്ളിയാഴ്ച മുതൽ പുറപ്പെടും. തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ സുരക്ഷിതമായ വരവ് ഉറപ്പാക്കുന്നതിനുമുള്ള സന്നദ്ധത കുവൈറ്റ് അറിയിച്ചു . കുവൈറ്റ് ഹജ്ജ് മിഷനുമായും ഹജ്ജ് കാമ്പെയ്‌ൻ അധികൃതരുമായും ഏകോപിപ്പിച്ച് കമ്മിറ്റി തീർഥാടകരുടെ കോളുകൾ സ്വീകരിക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുണ്ടെന്ന് കുവൈറ്റ് ഹജ്ജ് മിഷന്റെ പബ്ലിക് റിലേഷൻസ് കമ്മിറ്റി മേധാവി അബ്ദുൽ അസീസ് അൽ-ഷാട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
ഏത് അടിയന്തര സാഹചര്യത്തിലും ആവശ്യമായ മരുന്നുകളോ ആശുപത്രി പ്രവേശനങ്ങളോ നൽകുന്നതിന് സമിതി ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിഥികളെ സേവിക്കുന്നതിനും തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ, ഭക്ഷണം, എന്നിവ ക്രമീകരിക്കുന്നതിനുമായി മിഷന്റെ അംഗങ്ങൾ സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളിൽ എത്തിയതായി കുവൈത്ത് ഹജ്ജ് മിഷന്റെ സേവന സമിതി അംഗം മിഷാൻ ഷുവൈസ് അറിയിച്ചു.