കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളായ ഡ്രൈവിങ് ലൈസൻസ് ഉടമകൾ മൈ ഐഡന്റിറ്റി ആപ്പ് വഴി ലൈസൻസിന്റെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡ്രൈവിങ് ലൈസൻസ് നില നിർത്തുന്നതിനു ആവശ്യമായ നിബന്ധനകൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ സ്വമേധയാ റദ്ധ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിയത്. ഡ്രൈവിങ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി സാധുവായാൽ പോലും, സ്വമേധയാ റദ്ധാക്കപ്പെട്ട ലൈസൻസുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരായി കണക്കാക്കി നാട് കടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിനായി രാജ്യ വ്യാപകമായി പ്രവാസികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരി ച്ച് സുരക്ഷാ പരിശോധന ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. റദ്ധ് ചെയ്യപ്പെട്ട ലൈസൻസുകൾ ഉപയോഗിച്ച് വാഹനം ഓടിച്ച നിരവധി പേരെ ഇതിനകം പിടികൂടിയതായും മന്ത്രാലയം അറിയിച്ചു.