സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത് ദേശീയ അസംബ്ലി

കുവൈത്ത്: സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തെ കുവൈത്ത് ദേശീയ അസംബ്ലി ശക്തമായി അപലപിച്ചു. മുസ്ലിങ്ങളുടെ വികാരങ്ങളെയും വിശുദ്ധിയെയും പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്.

ഇസ്‍ലാമിക ചിഹ്നങ്ങൾക്കെതിരായ ഇത്തരം നടപടികൾ ആവർത്തിക്കുന്നതിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച കുവൈത്ത് പാര്‍ലമെന്റ്റ്, ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ലോക ഭരണകൂടങ്ങളോടും പാർലമെന്റുകളോടും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് മുന്നിലാണ് വലതുപക്ഷ തീവ്രവാദികൾ ഖുർആൻ പകർപ്പ് കത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!