കുവൈത്ത് : കുവൈത്തിലെ സാൽമി മേഖലയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ജഹ്‌റ, അൽ ഷഖയ, അൽ-ഹർഫി എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നി ശമന വിഭാഗം എത്തിയാണ് തീയണച്ചത്. 4 വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതായി അഗ്നി ശമന വിഭാഗം അറിയിച്ചു. മറ്റു ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യതിട്ടില്ല.