കുവൈത്ത്: കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന് പാർലമെന്റ് അംഗം അബ്ദുൽ കരീം അൽ കന്ദറി ആവശ്യപ്പെട്ട് നിയമ നിർദേശം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 1999ലെ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് ചുമത്തൽ മുതലായ നിയമങ്ങളിൽ പുതിയ രണ്ട് വ്യവസ്ഥകൾ കൂട്ടി ചേർക്കണമെന്നും അദ്ദേഹം നിർദേശത്തിൽ പറയുന്നു.

സമഗ്ര ആരോഗ്യ ഇൻഷുറൻസോ അല്ലെങ്കിൽ യാത്രാ ഇൻഷുറൻസോ ഇല്ലാതെ താത്കാലികമായോ ഹ്രസ്വകാല സന്ദർശനത്തിനായോ കുവൈത്തിലേക്ക് വരുന്ന വിദേശികൾക്ക് പ്രവേശന വിസ അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുവാൻ സാമൂഹിക കാര്യ മന്ത്രാലയവും അതാത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളും നടപടി സ്വീകരിക്കണമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഈ വിഭാഗങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസൊ ഇൻഷുറൻസ് സംവിധാനമോ നടപ്പിലാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുന്ന തീരുമാനം പുറപ്പെടുവിക്കണമെന്ന് ആരോഗ്യ മന്ത്രിയോടും നിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!