കുവൈത്ത്: കുവൈത്തിൽ പ്രതിദിന വൈദ്യുതി ഉപയോഗം ഉയരുന്ന സായാചാര്യത്തിൽ വൈദ്യുതി ഉപയോഗം കുറക്കണമെന്ന് ജല വൈദ്യുതി മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. വൈദ്യുതി രംഗത്ത് സുസ്ഥിരത കൈവരിക്കുന്നതിന് വൈദ്യുതി ഉപഭോഗം കുറയ്‌ക്കണമെന്നും ഇതിനായുള്ള നടപടികൾ അനിവാര്യമായി മാറിയിരിക്കുകയാണെന്നും മന്ത്രാലയം ഉപഭോക്താക്കളെ അറിയിച്ചു.ഒരു പ്രൊമോഷണൽ വീഡിയോ ക്ലിപ്പ് വഴിയാണ് മന്ത്രാലയം ഉപഭോക്താകളെ ഇക്കാര്യം അറിയിച്ചത്.
