Search
Close this search box.

‘ഐഎൻഎസ് വിശാഖപട്ടണം ‘ സന്ദർശിക്കുന്നതിന് കുവൈത്തിലെ ഇന്ത്യക്കാർക്ക് അവസരം

ins vishakhappattanam

കുവൈത്ത് : കുവൈത്ത് സന്ദർശത്തിന് എത്തുന്ന ഇന്ത്യൻ നിർമ്മിത കപ്പൽ ‘ഐഎൻഎസ് വിശാഖപട്ടണം ‘ സന്ദർശിക്കുന്നതിന് കുവൈത്തിലെ ഇന്ത്യക്കാർക്ക് അവസരം. ഓഗസ്റ്റ്‌ 19,20 തിയ്യതികളിൽ ഷുവൈഖ് തുറമുഖത്ത്‌ വൈകീട്ട് 6 മണി മുതൽ 7 മണി വരെയാണ് സന്ദർശനം അനുവദിക്കുന്നത്. ഇതിനായി https://docs.google.com/…/1FAIpQLSf36dfDC0R…/viewform…എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. ശരിയായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടുമെന്ന് ഇന്ത്യൻ എംബസി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഗൈഡഡ് വിഭാഗത്തിൽ പെട്ട മിസൈൽ നശീകരണകപ്പലുകളിൽ ആദ്യത്തെതാണ് INS വിശാഖപട്ടണം. 2021 നവംബർ 21-ന് ആണ് കപ്പൽ കമ്മീഷൻ ചെയ്തത്. ഇത് നാവികസേനയുടെ സേവനത്തിലുള്ള ഏറ്റവും വലിയ നശീകരണ കപ്പലുകളിൽ ഒന്നാണ്. ഇതിന്റെ നിർമ്മാണ ചെലവ് 9000 കോടി രൂപയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!