കുവൈത്ത്: കുവൈത്തിലെ ബീച്ചകളിൽ ബാർബിക്യൂ ഉണ്ടാക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻ വലിച്ചു. മുനിസിപ്പൽ മാലിന്യ സംസ്‌കരണം,പൊതു ശുചിത്വം മുതലായ ചട്ടങ്ങൾക്ക് വിധേയമായി കൊണ്ടാണ് അനുമതി നൽകിയിരിക്കുന്നത്. മുനിസിപ്പൽ കാര്യ, മന്ത്രിയാണ് ഇത് സംബന്ധിച്ച് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്.
എന്നാൽ നടപ്പാതകൾ, തെരുവുകൾ, റോഡുകൾ, സ്ക്വയറുകൾ, പൊതുസ്ഥലങ്ങൾ, പൊതു സൗകര്യങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, പൊതു പാർക്കുകൾ എന്നിവിടങ്ങളിൽ ബാർബിക്യൂ ഉണ്ടാക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം തുടരും.