കുവൈത്തില്‍ താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള സുരക്ഷാ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രലായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 85 പേരാണ് പിടിയിലായത്.
ഫർവാനിയ, ജലീബ് അൽ ഷുയൂഖ്,ഖൈത്താൻ,മഹ്ബൂല,മംഗഫ് എന്നിവിടങ്ങളിൽ നിന്നായാണ് വിവിധ രാജ്യക്കാരായ പ്രതികള്‍ പിടിയിലായത്.അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.