കുവൈത്തിലെ ശൈഖ് ജാബിർ കടൽ പാലത്തിൽ വീണ്ടും ആത്മഹത്യ ശ്രമം. കഴിഞ്ഞ ദിവസം പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ അഗ്നിശമന സേനയും മറൈൻ റസ്ക്യൂ സംഘവും സംയുകതമായി രക്ഷപ്പെടുത്തി.
വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇയാളെ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികളടക്കം നിരവധി പേരാണ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത്. കുവൈത്തിൽ ആത്മഹത്യ ശ്രമം കുറ്റകരമാണ്. മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യ വർദ്ധിക്കുവാൻ കാരണമെന്നാണ് വിലയിരുത്തൽ.