സൂഖ് ഷർഖ് മാര്‍ക്കറ്റ് ഒഴിയാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് ധനമന്ത്രാലയത്തിനെതിരെ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ ഹർജി വാണിജ്യ കോടതി തള്ളി.
രാജ്യത്തെ പ്രധാന ആകർഷണമായ വാണിജ്യ സമുച്ചയം സര്‍ക്കാര്‍ ഏറ്റെടുത്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഇതിനെതിരെ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
നിലവില്‍ വഫ്ര റിയൽ എസ്റ്റേറ്റ് കമ്പനിയാണ് മാര്‍ക്കറ്റ് നടത്തിപ്പുകാര്‍. 1998 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സൂഖ് ഷര്‍ഖ് കുവൈത്തിലെ പ്രധാന വ്യാപാര സമുച്ചയമാണ്.