കുവൈത്തിലെ സഹകരണ സ്ഥാപനങ്ങളിലും മറ്റ് വിപണികളിലും, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ധാരണപത്രത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയവും കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റി യൂണിയനും ഒപ്പുവച്ചു.
മന്ത്രിമാരായ ശൈഖ് ഫിറാസ് സൗദ് അൽ മാലിക് അസ്സബാഹ്, മുഹമ്മദ് അൽ ഐബാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
വാണിജ്യ വ്യവസായ മന്ത്രാലയവും യൂണിയനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.