കുവൈത്തില്‍ നിയമ ലംഘനം നടത്തിയ 28 ഫാർമസികളുടെ ലൈസൻസുകള്‍ റദ്ദ് ചെയ്തു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ച സാഹചര്യത്തിലാണ് ലൈസൻസുകള്‍ റദ്ദാക്കിയത്. സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേക പരിശോധന കാമ്പയിന്‍ ആരംഭിച്ചിരുന്നു. നിലവില്‍ രാജ്യത്ത് ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.