കുവൈത്ത്: ലോകത്തിലെ ഏറ്റവും സമ്പന്നരും സന്തുഷ്ടരുമായ ജനവിഭാഗത്തിന്റെ പട്ടികയിൽ കുവൈത്തികൾക്ക് രണ്ടാം സ്ഥാനം. ഏറ്റവും പുതിയ സാമ്പത്തിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുവൈത്തിലെ തൊഴിലില്ലായ്മ നിരക്ക് 3% ൽ താഴെയാണ്. കുവൈത്തിൽ സ്വദേശികളായ ബിരുദധാരികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റും തൊഴിലന്വേഷകർക്ക് തൊഴിലില്ലായ്മ വേതനവും നൽകുന്നുണ്ട്.
കൂടാതെ ജോലിയിൽ നിന്ന് രാജിവെക്കുന്നവർക്ക് സാമൂഹിക സുരക്ഷാ ഇൻഷുറൻസും നൽകുന്നു എന്നതും കുവൈത്തിന്റെ സവിശേഷതയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പട്ടികയിൽ ഇടം നേടിയ ആദ്യ പത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക രാജ്യവും കുവൈത്ത് മാത്രമാണ്.