കുവൈത്ത്: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 120 പേരെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തത്. ജഹ്റ,ഫർവാനിയ, അഹമ്മദി തുടങ്ങിയ പ്രദേശങ്ങളിൽ അഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
പിടിയിലാവരില്‍ അധികവും ഗാര്‍ഹിക തൊഴിലാളികളാണ്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും പരിശോധനകൾ തുടരാനും നേരത്തെ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.