കുവെെത്ത്: കുവൈത്തില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) ആണ് മരിച്ചത്.ഗ്രാൻഡ് ഹൈപ്പറില്‍ ജോലി ചെയ്തുവരികയായിരുന്നു. കുഴഞ്ഞു വീണയുടൻ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പള്ളിപ്പറമ്പിൽ ഉമ്മു കുൽസുവാണ് ഭാര്യ. മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ എന്നിവർ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.