ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കുവൈറ്റ്

meteor shower

കുവൈറ്റ്: കുവൈത്തിന്റെ ആകാശത്ത് ഈ മാസം രണ്ട് തവണ ഉൽക്ക വർഷം കാണാൻ കഴിയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു. ഒക്ടോബർ 8, 9 തീയതികളിൽ സൂര്യാസ്തമയത്തിന് ശേഷം മുതൽ അർദ്ധരാത്രി വരെയുള്ള സമയത്തും ഒക്‌ടോബർ 21, 22 തീയതികളിലും കുവൈത്തിന്റെ ആകാശത്ത് ഇത് ദൃശ്യമാകുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 14 ന് ചന്ദ്ര പിറവിയുണ്ടാകും. ഈ മാസം 23-ന് ശുക്രൻ സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ദൃശ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 4, 14 തീയതികളിൽ സൂര്യഗ്രഹണവും ഒക്ടോബർ 29 ന് ചന്ദ്രഗ്രഹണവും സംഭവിക്കും. എങ്കിലും ഇവ കുവൈത്തിൽ ദൃശ്യമാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!