കുവൈറ്റ്: അധികാരത്തിലെത്തിയതിന്റെ മൂന്നാം വാർഷികത്തിൽ കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ കുവൈത്ത് മന്ത്രിസഭ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ “വിശാല നേതൃത്വം” രാജ്യത്തെ അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള പാതയിലേയ്ക്ക് നയിച്ചതായി മന്ത്രിസഭ വ്യക്തമാക്കി.