കുവൈത്തിൽ ലുലുവിന്റെ 15-ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ

lulu

കുവൈത്ത്: ലുലുവിന്റെ 15-ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ ആരംഭിച്ചു. ഡോ. അലി മെർദി അയ്യാശ് അലനസിയാണ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി,ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

യു.എ.ഇ, മ്യാന്മർ, ബംഗ്ലാദേശ്, യമൻ, ഇന്ത്യ, താൻസനിയ, സ്പെയിൻ, മലാവി, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉദ്ഘാടനത്തിന്റെ ഭാഗമായി. 83,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഹവല്ലിയിലെ ഹൈപ്പർമാർക്കറ്റ് നിർമ്മിച്ചത്.

പലചരക്ക്, നോൺ-ഫുഡ്,ഫ്രഷ് ഫുഡ്,വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്,മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാണ്. എം.എ. അഷ്റഫ് അലി, അദീബ് അഹ്മദ്, മുഹമ്മദ് ഹാരിസ്, ശ്രീജിത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!