ദോഹ: കുവൈറ്റ് ഓയിൽ കമ്പനി ബുധനാഴ്ച ദോഹയിൽ നടന്ന ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ൽ പങ്കെടുത്തു. പരിസ്ഥിതിയും സുസ്ഥിര വികസനം നിലനിർത്തുന്നതിൽ കുവൈറ്റിന്റെ തിളക്കമാർന്ന വിജയം ഉയർത്തിക്കാട്ടുന്നതിനാണ് കമ്പനിയുടെ പങ്കാളിത്തമെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടർ മുഹമ്മദ് അൽ ബസ്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എണ്ണമേഖലയിലെ വൈദഗ്ധ്യവും അറിവും കൈമാറാനും കുവൈത്തിന്റെ കാഴ്ചപ്പാട് കൈവരിക്കാനുമുള്ള അവസരമാണ് പ്രദർശനമെന്ന് അൽ ബസ്രി പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ സ്പോൺസർഷിപ്പോടെ ഹരിത മരുഭൂമിയും മികച്ച പരിസ്ഥിതിയും എന്ന പ്രമേയത്തിലാണ് പ്രദർശനം തിങ്കളാഴ്ച ആരംഭിച്ചത്. പ്രദർശനം 2024 മാർച്ച് വരെ തുടരും.