അഫ്ഗാനിസ്താനില്‍ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കറ്റവർക്ക് എളുപ്പത്തില്‍ ഭേദമാകട്ടെയെന്നും മന്ത്രാലയം പറഞ്ഞു.
ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000ത്തിലധികം പേർ മരിക്കുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.