കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. നാല് ഘട്ടങ്ങളായാണ് ശൈത്യകാലം എത്തുന്നത്. 13 ദിവസം നീണ്ടുനിൽക്കുന്നതാണ് ഓരോ ഘട്ടവും. അടുത്ത ആഴ്ചകളില്‍ പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചനയയാണ് ഈ സീസണിനെ കണക്കാക്കുന്നത്.
തെക്കുകിഴക്കൻ കാറ്റിനൊപ്പം ന്യൂനമർദം കുറയുന്നത് തുടരുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നിലവിൽ പകൽ കൂടിയ ചൂട് ശരാശരി 40 ഡിഗ്രിയിൽ എത്തുമെങ്കിലും രാത്രിയിൽ അത് 28-22 ഡിഗ്രി പരിധിയിലേക്ക് താഴും.