ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാർക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ചു

nurses

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാർക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ചു. അമ്പത് ദിനാറിൻറെ ശമ്പള വർദ്ധനവാണ് അനുവദിച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് ശമ്പള വർദ്ധനവ് നടപ്പാക്കിയത്.

കാറ്റഗറി എ,ബിയിൽ പെട്ട പത്തായിരത്തോളം നേഴ്സുമാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. നേരത്തെ 599 കുവൈത്തി നഴ്‌സുമാരെ കാറ്റഗറി ബിയിൽ നിന്നും കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയിൽ നിന്നും ബിയിലേക്കും ഉയർത്തിയിരുന്നു.

ഇതോടെ 697 കുവൈത്തി നഴ്സ്മാർക്ക് വർദ്ധിപ്പിച്ച അലവൻസിനു അർഹത ലഭിക്കും. 4290 പ്രവാസി നഴ്‌സുമാരെ കാറ്റഗറി ബിയിൽ നിന്നും കാറ്റഗറി എയിലേക്കും 3702 നഴ്സുമാരെ കാറ്റഗറി സിയിൽ നിന്ന് കാറ്റഗറി ബിയിലെക്കും ഉയർത്തിയതായി അധികൃതർ അറിയിച്ചു.

വേതന വർദ്ധന മലയാളികൾ അടക്കമുള്ള പ്രവാസി നേഴ്സുമാർക്ക് ഏറെ ആശ്വാസമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!