കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ദൂര കാഴ്ച മങ്ങുമെന്നതിനാൽ എക്സ്പ്രസ്സ്‌ ഹൈവേകൾ ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആസ്ത്മ അലർജി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. കുവൈത്തിൽ രണ്ടുദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ നേരത്തെ അറിയിച്ചിരുന്നു. ഈ ആഴ്ചയോടെ താപനില കുറയുമെന്നും ശൈത്യകാലം ആരംഭിക്കുമെന്നും ഇസ റമദാൻ പറഞ്ഞു.

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അടിയന്തര സാഹചര്യം ഉണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കണമെന്നും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!