എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്: കു​വൈ​ത്തി​ൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം 30 മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സുകൾ

air india

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം 30 മു​ത​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സുകൾ നടത്തും. നി​ല​വി​ലു​ള്ള വ്യാ​ഴാ​ഴ്ച​ക്കു പു​റ​മെ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ധി​ക സ​ർ​വി​സ് നടത്തുന്നത്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 4.40ന് ​ക​ണ്ണൂ​രി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.40ന് ​കു​വൈ​ത്തി​ൽ എ​ത്തും. തി​രി​ച്ച് കു​വൈ​ത്തി​ൽ​ നി​ന്ന് 8.40ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണൂ​രി​ലെ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​വൈ​ത്ത്-​ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് കൂടുതൽ ആ​ശ്വാ​സ​മാ​കും.

അ​തേ​സ​മ​യം, ന​വം​ബ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് സ​ർ​വി​സി​ൽ ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം വ​രും. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത് സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല. ഇ​തു​വ​രെ​യു​ള്ള സ​ർ​വി​സ് ചൊ​വ്വ, ശ​നി ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​മാ​യി​രു​ന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!