ഫലസ്തീനിൽ പരിക്കേ റ്റവർക്ക് സൗജന്യ ചികിത്സാ വാഗ്ദാനവുമായി കുവൈത്തിലെ സ്വകാര്യ ആശുപത്രികൾ

gaza

കുവൈത്ത്: ഇസ്രായീൽ ആക്രമണത്തെ തുടർന്ന് ഫലസ്തീനിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സാ വാഗ്ദാനവുമായി കുവൈത്തിലെ 6 സ്വകാര്യ ക്ലിനിക്കുകൾ തയ്യാറാണെന്ന് നാഷണൽ ഹോസ്പിറ്റൽസ് യൂണിയൻ മേധാവി ഡോ. അയ്മാൻ അൽ മുതവ അറിയിച്ചു.

ഗാസയിലെ സഹോദരങ്ങൾ കടന്നുപോകുന്ന ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദിക്ക് അയച്ച കത്തിൽ അൽ മുതവ വ്യക്തമാക്കി. അൽ-സലാം, ആലിയ, ദാർ അൽ-ഷിഫ, വറ,-മൗവാസത്ത്, തയ്ബഎന്നീ ആശുപത്രികളാണ് ഇതിനു തയ്യാറായിട്ടുള്ളത്. ഫലസ്ഥീനിൽ പരിക്കേറ്റവരെ സ്വീകരിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിക്കുകയാണെങ്കിൽ ഇത് ആ രാജ്യത്തെ തങ്ങളുടെ സഹോദരങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയൊരു കടമയായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!