കുവൈത്തില്‍ ഒമ്പത് മാസത്തിനുള്ളില്‍ സ്വര്‍ണ്ണം വാങ്ങുവാന്‍ ജനങ്ങൾ ചിലവഴിച്ചത് ഒരു ബില്യൺ ഡോളർ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 14.5 ടൺ സ്വര്‍ണ്ണമാണ് സ്വദേശികളും വിദേശികളും കുവൈത്തില്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 300 കിലോഗ്രാം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മുൻവർഷത്തെ അപേക്ഷിച്ച് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും സ്വര്‍ണ്ണ ബിസ്ക്കറ്റ്, നാണയങ്ങള്‍ വാങ്ങലുകൾ വർധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.