ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ക്രമേണ ശക്തമാകുമെന്നും ആലിപ്പഴം വർഷത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.
പൊടിപടലങ്ങൾക്കും കടൽ തിരമാലകൾ ഉയരുന്നതിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമാകുന്ന കാറ്റ് പ്രതീക്ഷിക്കുന്നതായും വെള്ളിയാഴ്ച പുലർച്ചയോടെ മഴ ക്രമേണ കുറയുമെന്നും ഞായറാഴ്ച തിരിച്ചെത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തര സാഹചര്യത്തിൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും (കുവൈത്ത് മെറ്റ്) കാലാവസ്ഥാ പ്രവചനം പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.