കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി നഴ്സ് നിര്യാതയായി .ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങൽ (48) ആണ് മരിച്ചത്. ദാർ അൽ ഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.