കുവൈത്തിൽ വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങൾ

vehicles

കുവൈത്ത്: കുവൈത്തിൽ വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താനുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയത്.

പുതിയ നിയമ പ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയ വാഹങ്ങൾക്ക് ആവശ്യമായ മാറ്റം വരുത്താമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

അനധികൃതമായി വാഹന രൂപമാറ്റം വരുത്തുന്ന കമ്പനികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിക്കാൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അതിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കും. വരും ദിവസങ്ങളിൽ രാജ്യത്ത് പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് വിഭാഗത്തി‍ന്റെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!