കുവൈത്തിൽ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ അധികൃതർ ലേലം ചെയ്യാൻ ഒരുങ്ങുന്നു. ഡിസംബർ 4 ന് ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികൾ നടക്കുന്നത്.
വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി പിടിച്ചെടുത്ത 195 ളം മോട്ടോർസൈക്കിളുകളാണ് പൊതു ലേലത്തിൽ വെക്കുക.
ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വെള്ളി, ശനി ദിവസങ്ങളിൽ ജലീബിലെ വാഹന ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു. കേസ് പൂർത്തിയായി ആരും ഏറ്റെടുക്കാനില്ലാത്ത പോലീസ് കസ്റ്റഡിയിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.