കുവൈത്ത്: കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റം നിരോധിക്കാനുള്ള തീരുമാനത്തിൽ നിന്ന് 5 വിഭാഗങ്ങളെ ഒഴിവാക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചനയിൽ. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
നേരത്തെ സ്വകാര്യ മേഖലയിലെ ജോലിയിൽ. (ആർട്ടിക്കിൾ 18) നിന്ന് സർക്കാർ വിസയിലേക്ക് മാറിയവരാണ് ഇവരിൽ ഒരു വിഭാഗം.എന്നാൽ ഇവർ 55 വയസ്സിനു താഴെ പ്രായമുള്ളവരായിരിക്കണം. കൂടാതെ ഇവർ സർക്കാർ സർവീസിൽ ചെയ്ത അതെ പദവിയിലേക്ക് മാത്രമേ ഇഖാമ മാറ്റം അനുവദിക്കുകയുള്ളു. നേരത്തെ കുടുംബ വിസയിൽ നിന്ന് സർക്കാർ വിസയിലേക്ക് മാറിയവരാണ് രണ്ടാമത്തെ വിഭാഗം. സ്വദേശിയുടെ വിദേശിയായ ഭാര്യ, സ്വദേശിയുടെ വിദേശിയായ ഭർത്താവും മക്കളും, പലസ്തീൻ പൗരന്മാർ എന്നിവരെയും സർക്കാർ സർവീസിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റം നടത്തുന്നതിന്. ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്ന് ഒഴിവാക്കുവാൻ ആലോചിക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.