തിങ്കളാഴ്ച മിന അബ്ദുള്ളയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഇന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ബാക്ക്-അപ്പ് പവർ സ്റ്റേഷനിൽ ഉണ്ടായ ചെറിയ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി കെഎൻപിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എന്നിരുന്നാലും, രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രഥമശുശ്രൂഷ നൽകിയിയതായി എക്‌സ് പ്ലാറ്റ്ഫോമിലൂടെ കെഎൻപിസി അറിയിച്ചു.