ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ പ്രശ്നങ്ങളും പരാതികളും അറിയിക്കുന്നതിനായി ഡിസംബർ 6 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.
ഓപ്പൺ ഹൗസിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കോൺസുലാർ പരാതികൾ അംബാസഡറുമായും മറ്റ് കോൺസുലർ ഓഫീസറുമായും ചർച്ച ചെയ്യാവുന്നതാണ്. ഓപ്പൺ ഹൗസിനുള്ള രജിസ്ട്രേഷൻ രാവിലെ 11 മണി മുതൽ എംബസിയിൽ ആരംഭിക്കും.