കുവൈത്തിൽ വരും വർഷങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

energy crisis

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും വർഷങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമാകും. വൈദ്യുത ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

രാജ്യത്തെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതോടെ വരും വർഷങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുവാൻ സാധ്യതയുള്ളതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഠന റിപ്പോർട്ട് പ്രകാരം 2026 ഓടെ 1,141 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 17,477 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിക്കുന്ന കുവൈത്തിൽ അടുത്ത വർഷത്തോടെ 276 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകും.

എന്നാൽ 2026 ൽ വൈദ്യുതി ഉപഭോഗം 19,498 മെഗാവാട്ടായി ഉയരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വേനലിൽ ഉയർന്ന ഉപഭോഗം ജല- വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് ഈ വർഷം രേഖപ്പെടുത്തിയത്. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട് .

ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നാണ് സൂചനകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!