കുവൈത്ത്: ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി ബുധനാഴ്ച അധികാരമേറ്റ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
കുവൈത്തിനെ കൂടുതൽ അഭിവ്യദ്ധിയിലും ഉയരങ്ങളിലുമെത്തിക്കാൻ ഷെയ്ഖ് മിഷ്അലിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു . ഇന്ത്യ – കുവൈത്ത് ബന്ധം ചരിത്രപരമാണ് .അതിനെ വീണ്ടും വിപുലപ്പെടുത്തുവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിനു കരുത്തുപകരാൻ ഷെയ്ഖ് മിഷ്അലിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ പുതിയ അമീറിന് ലോകനേതാക്കളുടെ അഭിനന്ദനങ്ങൾ എത്തികൊണ്ടിരിക്കുകയാണ്.