കുവൈത്ത്: കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ ഇന്ന് (വെള്ളി ) ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വടക്കൻ അർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ അടയാളമാണിത്. പകലിന്റെ ദൈർഘ്യം ഏകദേശം 10 മണിക്കൂറായി ചുരുങ്ങുമ്പോൾ രാത്രിയുടെ ദൈർഘ്യം 14 മണിക്കൂറായി നീളുമെന്നും സെന്റർ പ്രസ്താവനയിലൂടെ അറിയിച്ചു.