35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമം ആഭ്യന്തര മന്ത്രാലയം തടഞ്ഞു. സംഭവത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർക്ക് രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും അവരുടെ വാഹന പരിശോധനയിൽ ഏകദേശം 35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തിയതായും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വാഹനത്തിന്റെ ആന്തരിക ഭാഗങ്ങൾക്കുള്ളിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കണ്ടുകെട്ടിയ വസ്തുക്കളുടെ വിപണി മൂല്യം അരലക്ഷത്തിലേറെ കുവൈറ്റ് ദിനാറായി കണക്കാക്കപ്പെടുന്നു, പ്രതികൾക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ അധികാരികൾക്ക് റഫർ ചെയ്തതായും പ്രസ്താവയിൽ കൂട്ടിച്ചേർത്തു.