2023 ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് 30 അണ്ടർ 30 പട്ടികയിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ കുവൈത്ത് ജ്യോതിശാസ്ത്രജ്ഞ ലാമ അലോറൈമാൻ തിരഞ്ഞെടുക്കപ്പെട്ടു. ഫോബ്സ് മിഡിൽ ഈസ്റ്റ് 30 അണ്ടർ 30 ലിസ്റ്റ് ഈ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള 120 യുവ ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് ഉയർന്ന സ്ഥാനത്ത് ഇവർ
ഉൾപ്പെട്ടത്.
24 കാരിയായ ലാമ അലോറൈമാൻ കുവൈത്തിന്റെ ആദ്യത്തെ ബഹിരാകാശ ഗവേഷണ വികസന കമ്പനിയായ ഇഗ്നിഷൻ കുവൈത്തിന്റെ സഹസ്ഥാപക, സി.ഒ.ഒ, ബ്ലൂഡോട്ടിന്റെ സ്ഥാപക, സി.ഇ.ഒ എന്നീ നിലകളിൽ ശ്രദ്ധേയയാണ്.
18-ാം വയസ്സിൽ, സ്പേസ് ജനറേഷൻ അഡ്വൈസറി കൗൺസിലിന്റെ കുവൈത്തിന്റെ ദേശീയ കോൺടാക്റ്റ് പോയന്റും 2019ൽ വേൾഡ് സ്പേസ് വീക്ക് അസോസിയേഷന്റെ ദേശീയ കോഓഡിനേറ്ററും ആയി. 2022 ൽ ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ എമർജിങ് സ്പേസ് ലീഡർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.