കുവൈത്തിൽ രാത്രിയിൽ താപനില കുറയാൻ സാധ്യതയുള്ളതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ കുവൈറ്റ് ആകാശത്ത് ‘ഷൗല’ നക്ഷത്രം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് ജനുവരി 2 മുതൽ തണുപ്പ് തീവ്രമാകുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
ജനുവരി 2 മുതൽ ഏകദേശം 13 ദിവസത്തേക്ക് ഷൗല നക്ഷത്രം ദൃശ്യമാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ഷൗല മാസത്തിലെ ആദ്യ ദിനത്തിലെ സൂര്യോദയം രാവിലെ 6:43 നും സൂര്യാസ്തമയം വൈകുന്നേരം 5:10 നും ആണ്. രാത്രി പകൽ സമയത്തേക്കാൾ ദൈർഘ്യമേറിയതായിരിക്കും. ഏകദേശം 13 മണിക്കൂറും 42 മിനിറ്റാണ് രാത്രിസമയത്തിന്റെ ശരാശരി ദൈർഘ്യം കണക്കാക്കുന്നത്.