Search
Close this search box.

കുവൈത്തിൽ ഇനി സഹേൽ ആപ്പ് വഴി വാഹന ലൈസൻസ് പുതുക്കാം

sahel

കുവൈത്തിൽ വാഹന ലൈസൻസ് പുതുക്കൽ സേവനം ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആപ്പ് വഴി ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡിജിറ്റൽ പരിവർത്തന പ്രക്രിയ പൂർത്തിയാക്കുന്നതിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സഹേൽ ആപ്പ് വഴി ആഭ്യന്തര മന്ത്രാലയം വാഹന ലൈസൻസ് പുതുക്കൽ സേവനം ആരംഭിച്ചത്.

വെബ്‌സൈറ്റിൽ നിന്ന് (beema.iru.gov.kw) പൊതുജനങ്ങൾക്ക് വാഹന ഇൻഷുറൻസ് പൂർത്തിയാക്കാനും സഹേൽ ആപ്പിൽ വാഹന പുതുക്കൽ ഘട്ടങ്ങളിലേക്ക് പോകാനും സാധിക്കും.

വാഹനം സാങ്കേതിക പരിശോധന നടത്തി കഴിഞ്ഞാൽ, വാഹന ഉടമയ്ക്ക് “Sahl” ആപ്ലിക്കേഷൻ വഴി അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!