സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവ് നൽകി. രാജ്യത്തെ സ്വകാര്യ ഫാർമസികളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനായി ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് കൺട്രോൾ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിൽ സ്പെഷ്യലിസ്റ്റുകളുടെ സമിതി രൂപീകരിക്കാനും മന്ത്രി തീരുമാനമെടുത്തു. സമിതിയുടെ ആദ്യ യോഗത്തിന്റെ തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ നിരീക്ഷണങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കാനും മന്ത്രി ഉത്തരവിട്ടു, അതിലൂടെ സ്വകാര്യ മേഖലയിലെ ഫാർമസികളിൽ നിന്നുള്ള സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ വിവരങ്ങൾ പിന്തുടരും.