കുവൈത്ത്: കുവൈത്തിന്റെ ആകാശത്ത് കാണികൾക്ക് ആനന്ദ കാഴ്ചയേകി ഇന്ന് ഉൾക്കവർഷം ഉണ്ടാകും. വാൽ നക്ഷത്രം , കൊള്ളിമീനുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉൽക്ക വർഷം വ്യാഴാഴ്ചയും തുടരും. കുവൈത്ത് ന്യുസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഉജൈരി സൈന്റിഫിക് സെന്ററാണ് ഈ അപൂർവ പ്രതിഭാസത്തെ കുറിച്ച് വിവരം നൽകിയത്. ബുധൻ , വ്യാഴം ദിവസങ്ങളിൽ അര്ധരാത്രിയോടെയും സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളിലും നടക്കുന്ന ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കൃത്യമായി കാണാൻ സാധിക്കും.
വ്യാഴാഴ്ച കഴിഞ്ഞാൽ മറ്റൊരു പ്രതിഭാസവും കുവൈത്തിന്റെ ആകാശത്ത് ദൃശ്യമാകും .മറ്റുകാലങ്ങളെ അപേക്ഷിച്ച് സൂര്യൻ ഭൂമിയോട് അടുത്ത് വരുന്നതിനാൽ സൂര്യ വലയം കൂടുതൽ തെളിഞ്ഞു കാണുന്ന പ്രതിഭാസം തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകുമെന്നും ഉജൈരി സെന്റർ പറഞ്ഞു .