എയർപോർട്ട് റോഡ് ഇന്റർസെക്ഷന് സമീപമുള്ള അഞ്ചാമത്തെ റിങ് റോഡിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ വെള്ളം നിറഞ്ഞതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. തുടർന്ന് അധികൃതർ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ വാഹന ഡ്രൈവർമാർ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും അറ്റകുറ്റപണികൾ കഴിയുന്നതുവരെ വരെ ബദൽ വഴികൾ സ്വീകരിക്കുകയും വേണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
അതേസമയം, ജലവിതരണ ശൃംഖലയെ തകരാർ ബാധിച്ചിട്ടില്ലെന്നും ജല ലഭ്യത അതേപടി തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.