കുവൈത്തിൽ ജനുവരി 1 മുതൽ 5 വരെയുള്ള കാലയളവിൽ ആയിരത്തിലധികം പ്രവാസി താമസ നിയമ ലംഘകർ അറസ്റ്റിലായി. ഈ നിയമലംഘകരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനുള്ള തയ്യാറെടുപ്പിനായി നാടുകടത്തൽ ജയിലിലേക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനധികൃത തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും താമസ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമായി കർശനമായ പരിശോധന തുടരാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് നിർദ്ദേശിച്ചതായി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.