ഷെയെർഡ് ഇലക്ട്രോണിക് ബാങ്കിംഗ് സർവീസസ് കമ്പനിയായ “KNET” ഫോൺ നമ്പർ വഴിയുള്ള സാമ്പത്തിക കൈമാറ്റത്തിനായി ഒരു പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു.
സ്വീകർത്താവിന്റെ ഫോൺ നമ്പറും കൈമാറ്റം ചെയ്യപ്പെടേണ്ട തുകയുടെ മൂല്യവും വ്യക്തമാക്കിക്കൊണ്ട് ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ സാമ്പത്തിക കൈമാറ്റം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പേയ്‌മെന്റ് ലഭിക്കുന്നതിന് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യേണ്ടതും പേയ്‌മെന്റ് ലിങ്ക് സൃഷ്‌ടിക്കേണ്ടതും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.
ഈ സേവനം കൈമാറ്റം ചെയ്യാനോ പ്രയോജനപ്പെടുത്താനോ ആഗ്രഹിക്കുന്ന വ്യക്തിഗത ഉപയോക്താവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷയിൽ രജിസ്റ്റർ ചെയേണ്ടതാണ്. ഇത്തരത്തിലുള്ള കൈമാറ്റത്തിന് പരമാവധി 1,000 ദിനാർ പരിധിയുണ്ടാകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.