കുവൈത്തിൽ പാർട്ട് ടൈം ജോലി ചെയ്യുവാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

kuwait

കുവൈത്ത്: കുവൈത്തിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ അനുമതി ലഭിക്കുന്നതിനുള്ള മാർഗനിർ ദേശങ്ങൾ പുറത്തിറക്കി. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കിയത്. ഇത് പ്രകാരം പാർട് ടൈം ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ മാനവ ശേഷി സമിതിയുടെ (പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ ) വെബ്സൈറ്റ് സന്ദർശിച്ച് ‘ഈസിയർ സർവിസ്’, ‘ഈസി ആപ്ലിക്കേഷൻ’ വഴി ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കേണ്ടതാണ്.

ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന വിവരങ്ങൾ നിലവിലെ സ്പോൺസറിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം പാർട്ട് ടൈം ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന തൊഴിലുടമയുടെ അംഗീകാരത്തിനായി അയക്കുകയും തുടർന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക് പാർട് ടൈം തൊഴിൽ ചെയ്യുന്നതിന് അനുമതി ലഭ്യമാകുകയും ചെയ്യും. വിദേശ തൊഴിലാളികൾക്ക് പാർട് ടൈം ജോലി ചെയ്യുന്നതിന് ഈ മാസം ആദ്യം മുതലാണ് സർക്കാർ അനുമതി നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!