കുവൈത്ത്: കുവൈത്ത് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് നാഷനൽ റോബോട്ടിക്സ് മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് രണ്ടു മുതൽ നാലു വരെ അൽ ഷദാദിയ കാമ്പസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്റർമീഡിയറ്റ് മുതൽ യൂനിവേഴ്സിറ്റി സ്റ്റേജ് വരെയുള്ള വിദ്യാർത്ഥികളെ ആകർഷിക്കുകയും അവരുടെ സർഗ്ഗാത്മകവും ഡിജിറ്റൽ കഴിവുകളും വികസിപ്പിക്കുകയും ചെയ്യുന്ന നിലയിലാകും പ്രോഗ്രാം.
ടീം വർക്ക്, പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത എന്നീ കഴിവുകൾ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് അക്കാദമിക് അറിവ് പ്രയോഗിക്കാനുള്ള അവസരവും മത്സരം വാഗ്ദാനം ചെയ്യുന്നു.