ഈ വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 48 എയർലൈനുകൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഔദ്യോഗിക വക്താവും എയർ ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അബ്ദുല്ല അൽ-റാജ്ഹി പറഞ്ഞു. നിലവിൽ 46 കമ്പനികൾ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കമ്പനികളുമായുള്ള കരാറുകൾ ഉടൻ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവിന് സാക്ഷ്യം വഹിക്കുകയാണ്. 2023 ൽ വിമാനത്താവളത്തിലൂടെ മൊത്തം 15.5 ദശലക്ഷം പേർ യാത്ര ചെയ്തതായി ഡിജിസിഎ വ്യക്തമാക്കി. ഈ വർഷം ഈ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിജിസിഎ കൂട്ടിച്ചേർത്തു.